യുവ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; കൺസൾട്ടിംഗ് റൂമിൽ നിന്നും ഇറങ്ങിയോടി പെൺകുട്ടി; ഡോക്ടർ കസ്റ്റഡിയിൽ

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം. ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർക്കെതിരെയാണ് അതിക്രമം. പീഡന ശ്രമത്തിനിടെ ഡോക്ടർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ മറ്റൊരു ഡോക്ടറായ വിനു എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് ഡെന്റൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
പീഡനശ്രമത്തെ ചെറുത്ത വനിതാ ഡോക്ടർ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐഔ പ്രർത്തകർ ഇന്നലെ ആശുപത്രി ഉപരോധിച്ചിരുന്നു.

