Main Banner

സിവിൽ സർവീസ് ഫുട്ബോൾ ;കേരള ടീമിനെ സണ്ണി നയിക്കും

നവംബർ 16 മുതൽ ഗോവയിൽ ഫറ്റോർഡ പി. എൻ. ജി. സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ദേശീയ സിവിൽ സർവീസ് ഫുട്ബോൾ ടൂർണമെന്റിൽ കേരള ടീമിനെ ഇടുക്കിയിൽ നിന്നുള്ള *സണ്ണി* കെ നയിക്കും. മലപ്പുറം അരീക്കോട് സ്വദേശി വൈ.പി. മുഹമ്മദ് ഷരീഫ് ആണ് വൈസ് ക്യാപ്റ്റൻ. മമ്പാട് എംഇഎസ് കോളേജ് ഗ്രൗണ്ടിൽ കഴിഞ്ഞ നാല് ദിവസമായി നടന്നുവരുന്ന ക്യാമ്പിനു ശേഷം ടീം ഞായറാഴ്ച രാത്രി കോഴിക്കോട് നിന്നും ഗോവയിലേക്ക് യാത്ര പുറപ്പെടും. മലപ്പുറത്തുനിന്നുള്ള കെ. അബ്ദുൽ ബഷീറാണ് ടീമിൻറെ കോച്ച്.

 

1 st paragraph

*ടീം അംഗങ്ങൾ*

സന്ദീപ് കെ. എസ്. (തൃശൂർ ) സമീർ.ടി (പാലക്കാട് ), ശ്രീ ധനേഷ് (കോഴിക്കോട്) ഗോൾകീപ്പർമാർ, മുഹമ്മദ് ശരീഫ് വൈ. പി. ( മലപ്പുറം), അർഷാദ് സൂപ്പി (കോഴിക്കോട്), മുഹമ്മദ് ഇസ്മായിൽ (മലപ്പുറം), മുഹമ്മദ് ഷാബിൻ (തൃശ്ശൂർ), അരുൺ രാജ് ( തൃശ്ശൂർ), ജിയാദ് ഹസ്സൻ (കോഴിക്കോട്), മുഹമ്മദ് ഇനാസ് റഹ്മാൻ (മലപ്പുറം), മുഹമ്മദ് സാദിഖ് (കോഴിക്കോട്) ഡിഫൻഡർമാർ,

2nd paragraph

വിനു ജോസ് (തൃശ്ശൂർ) അനീഷ് ഒ. ബി. (വയനാട്) ഷാജി ടി.ടി.(മലപ്പുറം), ഷൈജൽആഷിക്(മലപ്പുറം), രഞ്ജിത്ത് എം. (മലപ്പുറം), ഭരതൻ കെ. കെ. ( തൃശൂർ), സണ്ണി.കെ. ( ഇടുക്കി) മിഡ്ഫീൽഡർമാർ, അനൂപ് വി. സി. ( തൃശ്ശൂർ) ജനീവ് പ്രകാശ് (തിരുവനന്തപുരം), താഹിർ സമാൻ (കോഴിക്കോട്) അനുരാഗ് കെ. ആർ. (തൃശ്ശൂർ) ഫോർവേഡുകൾ.