Main Banner

ഭവന പദ്ധതിയുടെ മൂന്നാം ഗഡു വാങ്ങാനെത്തിയ വയോധികയെ മര്‍ദ്ദിച്ചെന്ന് പരാതി; വെള്ളനാട് ശശിക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ വെള്ളനാട് ശശിക്കെതിരെ കേസെടുത്ത് പൊലീസ്. ഭവന പദ്ധതിയുടെ മൂന്നാം ഗഡു വാങ്ങാന്‍ പഞ്ചായത്തിലെത്തിയ വയോധികയെ മര്‍ദ്ദിച്ചുവെന്നും ജാതി അധിക്ഷേപം നടത്തിയെന്നുമുള്ള പരാതിയിലാണ് ആര്യനാട് പൊലീസ് കേസെടുത്തത്. നേരത്തെ മുള്ളന്‍ പന്നിയെ പരസ്യമായി അടിച്ചുകൊന്നതുള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണ് വെള്ളനാട് ശശി.

1 st paragraph

വെള്ളനാട് ഉള്ളൂര്‍ക്കോണം സ്വദേശി വിലാസിനിയുടെ പരാതിയിലാണ് ആര്യനാട് പൊലീസിന്റെ നടപടി. ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഗഡു വാങ്ങാനായാണ് വിലാസിനി പഞ്ചായത്ത് ഓഫീസിലെത്തിയത്. പഞ്ചായത്ത് ഓഫീസില്‍ വച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നും ജാതി വിളിച്ച് അധിക്ഷേപിച്ചു എന്നുമാണ് പരാതി. വിലാസിനിയുടെ അയല്‍വാസിയുമായി വഴിതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും അയല്‍വാസിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന് പ്രസിഡന്‍ന്റായ വെള്ളനാട് ശശി ആക്രമിച്ചത് എന്നാണ് വയോധികയുടെ പരാതി.

വഴിതര്‍ക്കത്തെ കുറിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദ്ദിക്കുകയോ ജാതിയാധിക്ഷേപം നടത്തുകയോ ചെയ്തിട്ടില്ലെന്ന് വെള്ളനാട് ശശി പറഞ്ഞു. രണ്ട് ലക്ഷം രൂപയാണ് വിലാസിനിക്ക് പഞ്ചായത്തില്‍ നിന്ന് ലഭിക്കാന്‍ ഉള്ളത്. ഒരു ലക്ഷം രൂപയുടെ ചെക്ക് നല്‍കാന്‍ സെക്രട്ടറി തയ്യാറായെങ്കിലും വെള്ളനാട് ശശി അതില്‍ ഒപ്പിട്ടില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തി. നേരത്തെ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞു വെച്ചതും സെക്രട്ടറി സഞ്ചരിക്കാതിരിക്കാന്‍ പഞ്ചായത്ത് വാഹനത്തിന്റെ ടയര്‍ ഊരി മാറ്റിയതും. മുള്ളന്‍ പന്നിയെ പരസ്യമായി അടിച്ചു കൊന്നതും യുവതിയെയും മകനെയും ഹോട്ടല്‍ കയറി മര്‍ദ്ദിച്ചതിലും അടക്കം പ്രതിയാണ് വെള്ളനാട് ശശി.

2nd paragraph