Main Banner

മദ്യനയത്തില്‍ എക്‌സൈസ് വകുപ്പിന്റെ സുപ്രധാന നിര്‍ദേശം; പുതിയ ബാര്‍ ലൈസന്‍സ് ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം; ത്രീ സ്റ്റാറില്‍ നോ ചിയേഴ്‌സ്

തിരുവനന്തപുരം: പുതിയ ബാര്‍ ലൈസന്‍സ് ഫോര്‍ സ്റ്റാര്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമെന്ന് മദ്യനയത്തില്‍ എക്‌സൈസ് വകുപ്പിന്റെ സുപ്രധാന നിര്‍ദേശം. ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് ഇനിമുതല്‍ ലൈസന്‍സ് ഉണ്ടാകില്ല. ബെവ്‌കോയെ അടിമുടി മാറ്റി ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യ നയം ഉടന്‍ പ്രഖ്യാപിക്കും.

1 st paragraph

മദ്യത്തില്‍ കൈപൊള്ളിയ മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ പാഠം ഉള്‍ക്കൊണ്ടാണ് പുതിയ നയത്തിന് രൂപം നല്‍കിയിരിക്കുന്നത്. മദ്യനയത്തിന്റെ കരട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് നിര്‍ണായ നിര്‍ദ്ദേശങ്ങള്‍ പുറത്തുവരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് ഇനിമുതല്‍ പുതിയ ലൈസന്‍സ് അനുവദിക്കില്ല. നിലവിലുള്ള ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാനാണ് തീരുമാനം. ബാറുകളുടെ നിലവിലുള്ള സമയക്രമത്തിലും മാറ്റം ഉണ്ടാകും. ബെവ്‌ക്കോ ആപ്പിലെ ക്രമക്കേടുകള്‍ തടയുന്നതിനായി സോഫ്റ്റ്വെയറില്‍ അടക്കം മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലാണ്. പുതിയ ഔട്ട്‌ലെറ്റുകള്‍ അനുവദിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തും. ഔട്ട്‌ലെറ്റുകളില്‍ മദ്യം വില്‍ക്കുന്ന രീതികളിലും പരിഷ്‌കരണം ഉണ്ടാകും.

അതേസമയം മദ്യപിച്ചു വാഹനം ഓടിച്ചുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ബാറിലെത്തി മദ്യപിച്ച് മടങ്ങുന്നവര്‍ വാഹനമോടിക്കുന്നത് ബാര്‍ ഉടമയുടെ ഉത്തരവാദിത്തമാകുമെന്നതാണ്. പുതിയ മദ്യനയത്തിലെ പ്രധാന നിര്‍ദ്ദേശം വന്നിരിക്കുന്നത്. മദ്യവിരുദ്ധ സമിതികളുമായും, മുന്‍ എക്‌സൈസ് മന്ത്രിമാരുമായും, ബാര്‍ ഓണേഴ്‌സുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു കരട് തയ്യാറാക്കിയത്. യുഡിഎഫ് യോഗത്തിലെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ആയിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

2nd paragraph