Main Banner

വാര്‍പ്പുമാതൃകകള്‍ ഉടയട്ടേ, പുരുന്മാരുടെ മാനസിക സമ്മര്‍ദങ്ങളും ചര്‍ച്ചയാകട്ടേ; ഇന്ന് അന്താരാഷ്ട്ര പുരുഷദിനം

ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം. സമൂഹം, കുടുംബം, രാഷ്ട്രം എന്നിവയുടെ നിര്‍മ്മിതിയില്‍ പുരുഷന്മാര്‍ നല്‍കുന്ന സംഭാവനകളെ ഓര്‍മിപ്പിക്കുന്ന ദിനമാണ് ഇത്. അതിനൊപ്പം പുരുഷന്മാരുടെ ആരോഗ്യപ്രശ്നങ്ങളും സാമൂഹികമായ വെല്ലുവിളികളും ഈ ദിനം ചര്‍ച്ച ചെയ്യുന്നു. ‘ഭാവി എല്ലാവരുടേതുമാണ് ‘ എന്നതാണ് ഈ വര്‍ഷത്തെ ദിനത്തിന്റെ പ്രമേയം.

1 st paragraph

‘ആണുങ്ങള്‍ തളരാന്‍ പാടില്ല’ എന്ന സാമൂഹിക വാര്‍പ്പ് മാതൃക കാരണം പല പുരുഷന്മാരും തങ്ങളുടെ മാനസിക ബുദ്ധിമുട്ടുകള്‍ പുറത്തുപറയാന്‍ മടിക്കുന്നു. ഇത് അവരെ കടുത്ത വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കാറുണ്ട്. സമൂഹത്തിന് മാതൃകാപരവും സത്യസന്ധവുമായ ജീവിതം നയിക്കുന്ന പുരുഷന്മാരെ സമൂഹത്തിന് പരിചയപ്പെടുത്തുക, ഭര്‍ത്താവ്, പിതാവ്, മകന്‍, സഹോദരന്‍ എന്നീ നിലകളില്‍ ഒരു പുരുഷന്‍ കുടുംബത്തിനും സമൂഹത്തിനും നല്‍കുന്ന ത്യാഗങ്ങളെയും പിന്തുണയെയും അംഗീകരിക്കുക, പുരുഷന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, പുരുഷന്മാര്‍ക്കിടയിലെ വര്‍ദ്ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദങ്ങളും ആത്മഹത്യാ നിരക്കും ഗൗരവമായി കാണുക, നിയമപരവും സാമൂഹികവുമായ തലങ്ങളില്‍ പുരുഷന്മാര്‍ നേരിടുന്ന അസമത്വങ്ങളെയും പ്രയാസങ്ങളെയും അഭിസംബോധന ചെയ്യുക, സ്ത്രീപുരുഷ ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുക വഴി ആരോഗ്യകരമായ ഒരു സമൂഹം വാര്‍ത്തെടുക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെയാണ് അന്താരാഷ്ട്ര പുരുഷ ദിനം ആചരിക്കുന്നത്.

അന്താരാഷ്ട്ര പുരുഷ ദിനം, സമൂഹത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് സ്ത്രീയും പുരുഷനും ഒരുപോലെ പ്രധാനപ്പെട്ടവരാണെന്ന ഒരു ഓര്‍മ്മപ്പെടുത്തലാണ്. ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യ പരിഗണനയും ആരോഗ്യവും സന്തോഷവുമുള്ള ഒരു ലോകം സൃഷ്ടിക്കാന്‍ ഈ ദിനാചരണം എല്ലാവരേയും പ്രേരിപ്പിക്കുന്നു.

2nd paragraph