പൂജാ ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം JC 234427 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് പാലക്കാട്

തിരുവനന്തപുരം: പൂജാ ബംപര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം 12 കോടി JC234427 നമ്പര്‍ ടിക്കറ്റന്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. കിംഗ് സ്റ്റാർ ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എസ് സുരേഷ് എന്നയാളാണ് ഏജൻറ്.

300 രൂപ വിലയുള്ള ടിക്കറ്റിന് രണ്ടാം സമ്മാനം 50 ലക്ഷം രൂപ വീതം 10 പേർക്ക്. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്ക്. നാലാം സമ്മാനം മൂന്നുലക്ഷം വീതം 5 പേർക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപ വീതം നാലുപേർക്കും ലഭിക്കും.
JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ലോട്ടറി വകുപ്പില്‍ നിന്നും വിറ്റ് തീര്‍ന്നിരുന്നു. 500 രൂപ വിലയുണ്ടായിരുന്ന ഓണം ബമ്പർ 90 ലക്ഷം അച്ചടിച്ചു മുഴുവനും വിറ്റഴിഞ്ഞിരുന്നു.

രണ്ടാം സമ്മാനം ഈ നമ്പറുകൾക്ക്…
JA 400634,JB 346893,JC 682550, JD 304468, JE 632364, JA 969347,JB 866718, JC 648565,JD 766007, JE 324064
