Fincat

Gold Rate Today: റെക്കോര്‍ഡ് വിലയില്‍തന്നെ, സ്വര്‍ണാഭരണ ഉപഭോക്താക്കളുടെ നെഞ്ചുലച്ച്‌ സ്വര്‍ണ വില വര്‍ദ്ധനവ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോഡില്‍ തന്നെ. ഇന്നലെ പവന് 200 രൂപയാണ് വർദ്ധിച്ചത്.വെള്ളിയാഴ്ച ഒറ്റയടിക്ക് 1,560 രൂപ വർദ്ധിച്ച്‌ സ്വർണവില കുതിച്ചുക്കയറിയിരുന്നു. വിപണിയില്‍ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,560 രൂപയാണ്.

ഭൗമരാഷ്ട്രീയ സംഭവങ്ങള്‍ സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ഇസ്രായേല്‍ ഇറാനെ വീണ്ടും ആക്രമിച്ചത് സ്വർണവില കുത്തനെ കൂട്ടി. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. വീണ്ടും യുദ്ധത്തിലേക്ക് എത്തുമ്ബോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിന്റെ ഡിമാൻഡ് കുത്തനെ കൂടിയിട്ടുണ്ട്.

1 st paragraph

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 25 രൂപ ഉയർന്നു. ഇന്നത്തെ വില 9320 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 20 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7645 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തില്‍

2nd paragraph

ജൂണ്‍ 1 – സ്വർണവിലയില്‍ മാറ്റമില്ല – ഒരു പവൻ്റെ വില – 71,360

ജൂണ്‍ 2 – ഒരു പവൻ സ്വർണത്തിന് 1120 രൂപ വർദ്ധിച്ചു. വിപണിവില – 72,480

ജൂണ്‍ 3 – ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ചു. വിപണിവില – 72,640

ജൂണ്‍ 4 – ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. വിപണിവില – 72,720

ജൂണ്‍ 5 – ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ചു. വിപണിവില – 73,040

ജൂണ്‍ 6 -സ്വർണവിലയില്‍ മാറ്റമില്ല. വിപണിവില – 73,040

ജൂണ്‍ 7 – ഒരു പവൻ സ്വർണത്തിന് 1200 രൂപ കുറഞ്ഞു. വിപണിവില – 71,840

ജൂണ്‍ 8 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില – 71,840

ജൂണ്‍ 9 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണിവില – 71,640

ജൂണ്‍ 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണിവില – 71,560

ജൂണ്‍ 11 – ഒരു പവൻ സ്വർണത്തിന് 600 രൂപ വർദ്ധിച്ചു. വിപണിവില – 72,160

ജൂണ്‍ 12 – ഒരു പവൻ സ്വർണത്തിന് 640 രൂപ വർദ്ധിച്ചു. വിപണിവില – 72,800

ജൂണ്‍ 13. – ഒരു പവൻ സ്വർണത്തിന് 1,560 രൂപ വർദ്ധിച്ചു. വിപണിവില – 74,360

ജൂണ്‍ 14. – ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചു. വിപണിവില – 74,560