ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് വീട് കത്തി നശിച്ചു; വീട്ടുകാര്‍ പുറത്ത് പോയത് രക്ഷയായി
കൊല്ലം: കൊല്ലം മടത്തറ അരിപ്പ വേങ്കൊല്ലയില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വീട് പൂർണമായും കത്തി നശിച്ചു.അരിപ്പ വേങ്കൊല്ലയില്‍ താന്നിമൂട്ടില്‍ വീട്ടില്‍ തുളസിയുടെ വീടാണ് കത്തി നശിച്ചത്. ഇന്ന് രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. വീട്ടിലുള്ളവർ പുറത്തുപോയ നേരമാണ് അപകടമുണ്ടായത്. അതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അപകടത്തില്‍ ആർക്കും പരിക്കില്ല. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.