
മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടി മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ നാലു വയസ്സുകാരി ജസാ ഹയറയാണ് മരിച്ചത്. ഒമാനിലെ ആദം-ഹൈമ പാതയിലാണ് അപകടം ഉണ്ടായത്. ചുഴലിക്കാറ്റില്‍പ്പെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്നും പെണ്‍കുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

സലാലയില്‍ നിന്നും മടങ്ങിവരവേ കുടുംബത്തോടൊപ്പം സഞ്ചരിച്ച കാര്‍ ആദമില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ നിസ്സാരമാണ്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
