Shobika

പ്രവാസി യുവതി ഒമാനി സ്ത്രീയെ കൊലപ്പെടുത്തി രക്ഷപ്പെടുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തു

മസ്‌കറ്റ്: ഒമാനില്‍ പ്രവാസി സ്ത്രീ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി. ബാത്തിന ഗവര്‍ണറേറ്റിലെ സൊഹാര്‍ വിലായത്തിലായിരുന്നു കൊലപാതകം നടന്നത്. സൊഹാര്‍ വിലായത്തിലെ ഒരു ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസുമായി ബന്ധപ്പെട്ട സ്ഥലത്ത് അതേ രാജ്യക്കാരിയായ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയതിന് മ്യാന്‍മര്‍ സ്വദേശിനിയായ ഒരു സ്ത്രീയാണ് അറസ്റ്റിലായത്. വടക്കന്‍ അല്‍ ബത്തിനയിലെ പൊലീസ് കമാന്‍ഡ് ആണ് അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

1 st paragraph

കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെന്നും പൊലീസ് വെളിപ്പെടുത്തി. തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയിലായ മ്യാന്‍മര്‍ സ്വദേശിനിയായ സ്ത്രീക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.