23.5 കിലോ കഞ്ചാവുമായി കോയമ്പത്തൂർ സ്വദേശി പിടിയിൽ

കൊണ്ടോട്ടി: മലപ്പുറം കോഴിക്കോട് ജില്ലകളിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന 23.5 kg കഞ്ചാവുമായി തമിഴ്നാട് ഉക്കടം കുനിയമ്പത്തൂർ സ്വദേശി മേത്തരത്ത് നൂർ മുഹമ്മദ് (63) നെ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും കൊണ്ടോട്ടി പോലീസും ചേർന്ന് പിടികൂടി.കൊണ്ടോട്ടി കോടങ്ങാട് വച്ചാണ് കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനം സഹിതം പിടികൂടിയത്.

കോയമ്പത്തൂർ കേന്ദ്രീകരിച്ച് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇപ്പോൾ പിടിയിലായത്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ 15 ലക്ഷത്തോളം രൂപ വില വരും.

10 ദിവസം മുൻപാണ് 5 ഗ്രാം ഓളം ബ്രൗൺ ഷുഗറുമായി തേഞ്ഞിപ്പാലം സ്വദേശികളെ കൊണ്ടോട്ടിയിൽ വച്ച് ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് പിടികൂടിയത്. ജില്ലയിടെ ചെറുകിട കച്ചവടക്കാരെ ഒരു മാസത്തോളമായി നിരീക്ഷിച്ചു വന്നതിലാണ് കൊയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരികടത്ത് സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ മലപ്പുറം കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.ഇവരെ നിരീക്ഷിച്ചു വരികയാണ്. ഇയാളുടെ സംഘാംഗങ്ങളെ പിടികൂടുന്നതിനുള്ള അന്വോഷണം ഊർജ്ജിതമാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം ഐപിഎ സി നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം  

 

ഡിവൈഎസ്പി ഹരിദാസൻ, നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി.പി ഷംസ് എന്നിവരുടെ നിർദ്ദേശ പ്രകാരം കൊണ്ടോട്ടി ഇൻസ്പക്ടർ കെ എം ബിജു, എസ് ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവർക്ക് പുറമെ കൊണ്ടോട്ടി സ്റ്റേഷനിലെ ജൂനിയർ എസ്.ഐ ഷറഫുദ്ദീൻ, എ.എസ് ഐ മോഹൻദാസ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തുന്നത്.