Fincat

വിദ്യാഭ്യാസ മേഖലയിലെ സംഭാവന: ഫാദര്‍ ഷാജി മാത്യൂസിന് ഐഐഎച്ച്‌എം പുരസ്‌കാരം


ന്യൂഡല്‍ഹി: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച്‌ ഇന്റർനാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മന്റ് ഏർപ്പെടുത്തിയ, വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് ഓർത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസനത്തിലെ സീനിയർ വൈദികനായ ഫാദർ ഷാജി മാത്യൂസ് അർഹനായി.വിദ്യാഭ്യാസ മേഖലയില്‍ 36 വർഷത്തിലേറെയായി നല്‍കിക്കൊണ്ടിരിക്കുന്ന സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

സെന്റ് തോമസ് സ്കൂള്‍, ഫരീദാബാദ്; സെന്റ് മേരീസ് സ്കൂള്‍, ചണ്ഡിഗഢ്; സെന്റ് ഗ്രിഗോറിയോസ് സ്കൂള്‍, ജനക്പുരി; സെന്റ് ജോണ്‍സ് സ്കൂള്‍, മയൂർ വിഹാർ, ഗ്രേറ്റർ നോയിഡ; സെന്റ് തോമസ് സ്കൂള്‍, സാഹിബാബാദ്, ഇന്ദിരാപുരം, ലോണി എന്നിവ കൂടാതെ നിലവില്‍ ചെയർമാൻ സ്ഥാനം വഹിക്കുന്ന സെന്റ് പോള്‍സ് സ്കൂള്‍, ഹൗസ് ഖാസ്, അയാ നഗർ, ശാന്തിഗ്രാം വിദ്യാ നികേതൻ സ്കൂള്‍, മണ്ഡാവർ എന്നിവയുടെയും നേതൃത്വം അദ്ദേഹത്തിനാണ്.

ഇന്ത്യയിലും വിദേശത്തുമായി മാനേജ്മെന്റ് കോഴ്സുകള്‍ ഉള്‍പ്പെടെ നല്‍കുന്ന നിരവധി ക്യാംപസ്സുകള്‍ ഉള്ള സർവകലാശാലയായ ഐഐഎച്ച്‌എം, 2016 മുതല്‍ ഈ പുരസ്കാരം നല്‍കിവരുന്നു. സെപ്റ്റംബർ ആറാം തീയതി ഡല്‍ഹിയിലെ ഐഐഎച്ച്‌എം ക്യാമ്ബസില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.