നാളത്തെ ജനപ്രതിനിധി നിങ്ങളോ?
കൊച്ചി:മഹാത്മ ഗാന്ധി വിഭാവന ചെയ്ത ഗ്രാമ സ്വരാജ് എന്ന ആശയം ജനങ്ങളിലെത്തിക്കാൻ ബോധവത്കരണശില്പശാല സംഘടിപ്പിച്ചു.സാമൂഹിക-സാംസ്ക്കാരിക സംഘടനയായ ട്രയാങ്കിളിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ 10.30 ന് ആരംഭിച്ച ശില്പശാല ഏക ദിന ശില്പശാലയായാണ് സംഘടിപ്പിച്ചത്. ശില്പശല റിട്ട. ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. ട്രയാങ്കിൾ സംഘാടക സമിതി ചെയർമാൻ കല്ലറ മോഹൻ ദാസ് അധ്യക്ഷനായി. പഞ്ചായത്ത് ഗ്രാമസഭകളും കമ്മിറ്റി പ്രവർത്തങ്ങളും എന്ന വിഷയത്തിൽ റിട്ട. കേരള ഓഡിറ്റ് വകുപ്പ് ജോയിൻ്റ് ഡയറക്ടർ കെ.വി അനിൽകുമാറും, തെരഞ്ഞെടുപ്പിന് എങ്ങനെ ഒരുങ്ങാം വിജയിപ്പിക്കാം എന്ന വിഷയത്തിൽ റിട്ട.എം.എ കോളേജ് പ്രൊഫസർ ഡോ.അജി സി പണിക്കരും, തദ്ദേശ തെരഞ്ഞെടുപ്പിലെ നിയമ വ്യവസ്ഥയും, സ്ഥാനാർത്ഥിയും എന്ന വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സീനിയർ സെക്രട്ടറി രാജേഷ് ടി വർഗ്ഗീസും ക്ലാസ്സെടുത്തു.
ഉച്ചക്ക് ശേഷം ത്രിതല പഞ്ചായത്തുകളിൽ ജനങ്ങളുടെ അവകാശം എന്ന വിഷയത്തിൽ കേരള സിവിൽ സൊസൈറ്റി കോ-ഓഡിനേറ്റർ
അഡ്വ.ജോൺ ജോസഫും, ജനപ്രതിനിധികളുടെ ഉത്തരവാദിത്വവും, കടപ്പാടുംപ്രാദേശിക തലത്തിൽ എന്ന വിഷയത്തിൽ വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജേഷ് ശശി, തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൻ്റെ പ്രായോഗികത എന്ന വിഷയത്തിൽ പി.ജെ ആൻ്റണിയും ക്ലാസ്സുകളെടുത്തു. അഡ്വ.കെ.ബി മോഹനൻ സ്വാഗതവും, ഷാനവാസ് നന്ദിയും പറഞ്ഞു. 4.30 ന് അവസാനിച്ചു.