ഏഴുർ ഗവ. സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ടി കെ എം. ബഷീർ അനുസ്മരണം നടത്തി
ഏഴൂർ ഗവൺമെൻറ് ഹൈസ്കൂളിന്റെ പ്രഥമ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നെടുംതൂണായിരുന്നു പരമ്പര ബഷീർ എന്ന ടി കെ എം ബഷീർ. 2016 ൽ
സ്കൂളിൻറെ ആദ്യത്തെ മൂന്ന് ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് സ്കൂൾ അങ്കണത്തിൽ നടത്തിയ പ്രഥമ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം വിജയിപ്പിക്കുന്നതിൽ ബഷീറിൻറെ നേതൃത്വവും പാടവം മുഖ്യ ഘടകം ആയിരുന്നു.
കൂട്ടായ്മയുടെ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ k.അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സഹപാഠികൾ ആയ പുതിയ പുരക്കൽ ദാമോദരൻ, നാരായണൻകുട്ടി മാപ്പല, Dr.ലത്തീഫ് പുളിക്കൽ റോയ് പോൾ, അബൂബക്കർ സിദ്ദിഖ് , മുഹമ്മദ് സീതി, അബ്ദുറഹിമാൻ അമ്മേങ്ങര, ബാബു മേലെവീട്ടിൽ, സൈദലവി , സുരേന്ദ്രൻ, ഇ.പി.ഉമ്മർ ഹാജി, സലീം, കല്യാണിക്കുട്ടി, ലൈല സലീം, ലതാ മോഹനൻ, ആയിഷ എന്ന കുഞ്ഞോൾ, ഫിറോസ, സുശീല, റസിയ കൈനിക്കര എന്നിവർ പ്രിയ സഹപാഠിയെ അനുസ്മരിച്ച് സംസാരിച്ചു.