Fincat

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം

ഏറെ വെല്ലുവിളികള്‍ നിറഞ്ഞുനിന്ന ഇംഗ്ലണ്ടുമായുള്ള എവേ ടെസ്്റ്റ് മാച്ചിന് ശേഷം ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടെസ്റ്റ് ടീം നാളെ വെസ്റ്റ് ഇന്‍ഡീസുമായി ഏറ്റുമുട്ടും. തീര്‍ത്തും ഏറെ പ്രത്യേകതകളുള്ള ടീമുകളാണ് വിന്‍ഡീസും ഇന്ത്യയും. നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നാളെ രാവിലെ 9.30 നാണ് ടെസ്റ്റിന് തുടക്കമാകുന്നത്. രണ്ട് മാച്ചുകളാണ് പരമ്പരയിലുള്ളത്. ബെന്‍ സ്റ്റോക്സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പടക്കെതിരെ 2-2 എന്ന സമനില നേടിയ ടീം ഇന്ത്യ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിട്ടുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെ സ്വന്തം നാട്ടില്‍ അവസാനമായി ഒരു ടെസ്റ്റ് പരമ്പര കളിച്ചതിന് പുറമെ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന് സ്വന്തം നാട്ടില്‍ നടക്കുന്ന ആദ്യ പരമ്പര നിര്‍ണായകമാകും.

ഇന്ത്യയുടെ ശക്തമായ ബാറ്റിങ്, ബൗളിങ് നിര വെച്ച് നോക്കിയാല്‍ വിജയിക്കാവുന്നതെ ഉള്ളുവെങ്കിലും കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളില്‍ നിന്നേറ്റ തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വീന്‍ഡീസ് ടീം ഒത്തിണക്കം കാണിച്ചാല്‍ സംഗതി കുഴയും.
അവരുടെ അവസാന ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ 27 റണ്‍സിന് ഓള്‍ഔട്ട് ആയതിന്റെ ഷോക്കില്‍ നിന്ന് കരീബിയന്‍ ടീം മുക്തരായോ എന്നതൊക്കെ നാളെ അറിയാം. ഏറ്റവും ഒടുവില്‍ 1994 ലാണ് വെസ്റ്റ് ഇന്‍ഡീല് ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിച്ചിട്ടുള്ളത്.