മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരഞ്ഞെടുത്തു

മലപ്പുറം : മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരഞ്ഞെടുത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി എ കെ മഹ്്‌നാസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി കെ എം മുഹമ്മദലി മാസ്റ്റര്‍, ആരോഗ്യ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി സഫിയ പന്തലാംചേരി എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് റെജുല പെലത്തൊടിയാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍. റിട്ടേണിംഗ് ഓഫീസര്‍ അനില്‍സാം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടര്‍ന്നു നടന്ന അനുമോദന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി , വി മുസ്തഫ, ജലീല്‍ മാസ്റ്റര്‍ പുലാശ്ശേരി, പി ബി ബഷീര്‍, പ്രകാശന്‍ നീണ്ടാരത്തില്‍, എം ടി ബഷീര്‍, കെ എം മുഹമ്മദലി മാസ്റ്റര്‍, മഹ്്‌നാസ്, സഫിയ പന്തലാംചേരി, ബി ഡി ഒ നിര്‍മ്മല സംസാരിച്ചു.

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ന്മാരായി തെരഞ്ഞെടുക്കപ്പെട്ട കെ എം മുഹമ്മദലി മാസ്റ്റര്‍, എ കെ മഹ്്‌നാസ്, സഫിയ പന്തലാഞ്ചേരി എന്നിവര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി എന്നിവര്‍ക്കൊപ്പം

 

ബ്ലോക്ക് പഞ്ചായത്ത് പാര്‍ലിമെന്ററി പാര്‍ട്ടി ഭാരവാഹികളെ തീരുമാനിച്ചു

മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറായി കെ എം മുഹമ്മദലി മാസ്റ്ററെയും ഡെപ്യൂട്ടി ലീഡറായി പ്രകാശന്‍ നീണ്ടാരത്തിനെയും സെക്രട്ടറിയായി എം ടി ബഷീറിനെയും വിപ്പായി പി ബി ബഷീറിനെയും തീരുമാനിച്ചു. യുഡിഎഫ് പാര്‍ലിമെന്റ് പാര്‍ട്ടി ലീഡര്‍ കെ എം മുഹമ്മദലി മാസ്റ്ററും , ഡെപ്യൂട്ടി ലീഡര്‍ പുലാശ്ശേരി ജലീല്‍ മാസ്റ്ററുമാണ്.