ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന് ആപ്പിളിന്റെ നാഷണല്‍ ‘ഗോള്‍ഡന്‍ അവാര്‍ഡ്’
ഇന്ത്യയിലെ ആപ്പിള്‍ മാക്ബുക്ക് വിപണിയില്‍ തങ്ങളുടെ നേതൃസ്ഥാനം ഒരിക്കല്‍ക്കൂടി ഉറപ്പിച്ച് ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട്. ഇന്ത്യയിലെ ആപ്പിളിന്റെ ഡയറക്റ്റ് ഡീലര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിച്ചതിനുള്ള ഗോള്‍ഡന്‍ അവാര്‍ഡ് ആണ് ഓക്‌സിജന്‍ സ്വന്തമാക്കിയത്. ആപ്പിള്‍ അക്കൗണ്ട്സ്സ് മാനേജര്‍ ലിനെറ്റ് ലിയോയില്‍ നിന്നും ഓക്‌സിജന്‍ സിഇഒ ഷിജോ കെ.തോമസ് പുരസ്‌കാരം ഏറ്റുവാങ്ങി.
ഈ ഉജ്ജ്വല നേട്ടത്തോടെ ഓക്‌സിജന്‍ ‘മാക് ചാമ്പ്യന്‍’ എന്ന ബഹുമതിക്ക് അര്‍ഹരായി. കമ്പനിയുടെ മികവും, ആപ്പിള്‍ ഉല്‍പ്പന്നങ്ങളോടുള്ള പ്രതിബദ്ധതയും, ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കാനുള്ള നിരന്തരമായ പരിശ്രമവുമാണ് ഈ ദേശീയ അംഗീകാരത്തിലേക്ക് ഓക്‌സിജനെ എത്തിച്ചത്.
രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഡീലര്‍മാര്‍ക്കിടയില്‍ നിന്നാണ് ഓക്‌സിജന്‍ ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. കമ്പ്യൂട്ടിംഗ് രംഗത്തെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളിലൊന്നായ മാക്ബുക്ക് ശ്രേണിയുടെ വില്‍പ്പനയില്‍ ഓക്‌സിജന്‍ കാണിച്ച അസാധാരണമായ വളര്‍ച്ചാ നിരക്ക് ഈ ഗോള്‍ഡന്‍ അവാര്‍ഡിന് അര്‍ഹരാക്കി. എല്ലാ മേഖലകളിലുമുള്ള പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറ്റവും പുതിയ ആപ്പിള്‍ സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുന്നതില്‍ ഓക്‌സിജന്‍ വഹിക്കുന്ന സുപ്രധാന പങ്ക് ഈ പുരസ്‌കാരം അടിവരയിടുന്നു. ഈ പുരസ്‌കാരം ഓക്‌സിജന്റെ വളര്‍ച്ചാ സാധ്യതകളെയും വിപണിയിലെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനെയും സൂചിപ്പിക്കുന്നു.