Fincat

കാലത്തിനൊത്ത് സഞ്ചരിക്കണം, എന്‍ഇപി കേരളത്തിലും നടപ്പിലാക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍

 

ദേശീയ വിദ്യാഭ്യാസ നയം എല്ലാവരും നടപ്പിലാക്കുന്നെങ്കില്‍ കേരളത്തിലും നടപ്പിലാക്കണമെന്ന് എസ്എന്‍ഡിപി യോ?ഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ പറഞ്ഞാല്‍ സിപിഐയുടെ എതിര്‍പ്പ് മാറിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. `ദേശീയ വിദ്യാഭ്യാസ നയം എല്ലാവരും നടപ്പിലാക്കുന്നെങ്കില്‍ നമ്മളും നടപ്പിലാക്കണം. എന്‍ഇപി മറ്റെല്ലാവരും നടപ്പാക്കുമ്പോള്‍ കേരളം മാത്രം എന്തിന് മാറി നില്‍ക്കണം? സിപിഐ എല്ലാ കാര്യങ്ങളും അവസാനം സമ്മതിക്കും. മൗനം വിദ്വാന് ഭൂഷണം അതാണ് സിപിഐക്ക് നല്ലത്. കാവി വല്‍ക്കരണം എന്ന് പറഞ്ഞ് എതിര്‍ത്തിട്ട് കാവി എവിടെ വരെ എത്തി? പത്തുകൊല്ലമായി രാജ്യം ഭരിക്കുന്നില്ലേ. സിപിഐ എതിര്‍പ്പ് മാറിക്കോളും. പിണറായി പറഞ്ഞാല്‍ മിണ്ടാതിരുന്നോളും.’- വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കട്ടെയെന്ന് വെള്ളാപ്പള്ളി നടേശന്‍. സകല ദേവസ്വം ബോര്‍ഡുകളും പിരിച്ചുവിടണം. ഇക്കാര്യം സര്‍ക്കാരിനെതിരെ തിരിച്ചു വിടുന്നത് എന്തിനാണ്? ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തികച്ചും രാഷ്ട്രീയമാണ്. പുതിയ സംവിധാനം ആക്കണം. ഐഎഎസ് ഉദ്യോഗസ്ഥനെ സെക്രട്ടറിയായി നിയമിക്കണം. ഹൈക്കോടി ശക്തമായ നടപടി എടുക്കുന്നുണ്ട്. സര്‍ക്കാരും നല്ല നടപടികള്‍ എടുക്കുന്നു. പിന്നെ എന്തിന് ഹൈന്ദവ സംഘടനകള്‍ പ്രതിഷേധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.