Fincat

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, 2020 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഉച്ചയ്ക്ക് ശേഷം 960 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 93,000 ത്തിന് താഴെയെത്തി. രാവിലെ സ്വര്‍ണവില 2480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം പവന് കുറഞ്ഞത് 3,440 രൂപയാണ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 92,320 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിന് മുകളില്‍ നല്‍കണം.

ഇന്നലെ ഉച്ചയ്ക്ക് ശേഷം 1600 രൂപ പവന് കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെയും ഇന്നുമായി പവന് കുറഞ്ഞത് 5,040 രൂപയാണ്. ഇന്നലെ രാവിലെ സര്‍വകാല റെക്കോര്‍ഡിലായിരുന്നു സ്വര്‍ണവില. ഓള്‍ കേരള ?ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്.

ഇന്നത്തെ വില വിവരങ്ങള്‍
ഒരു ഗ്രം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 11540 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 9490 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 7400 രൂപയാണ്. ഒരു ?ഗ്രം 9 കാരറ്റ് സ്വര്‍ണത്തിന്റെ വില 4780 രൂപയാണ്. വെള്ളിയുടെ വില രാവിലെ കുറഞ്ഞിരിന്നു. 5 രൂപയാണ് കുറഞ്ഞത്. ഇതോടെ വെള്ളിയുടെ വില 175 രൂപയായി.