എ ഐ ടി യു സി അവകാശ സംരക്ഷണ സമരം നടത്തി

മലപ്പുറം : എല്‍ ഡി എഫ് ഗവര്‍മെന്റിന് എ ഐ ടി യു സി സമര്‍പ്പിച്ച അവകാശ പത്രികയിലെ പ്രധാന ആവശ്യങ്ങളായ മിനിമം കൂലി 700 രൂപയാക്കുക, താല്‍ക്കാലിക- കരാര്‍ ജീവനക്കാരുടെ തസ്തികകള്‍ സ്ഥിരപ്പെടുത്തുക, മിനിമം പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ അടിയന്തിര പ്രാധാന്യത്തോട് കൂടി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.

വിവിധ ആവശ്യങ്ങളുന്നയിച്ച് എ ഐ ടി യു സി മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ സമരം എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ സെക്രട്ടറി എം എ റസാഖ്,മാനേരി ഹസ്സന്‍, എം ഉമ്മര്‍, പി പി ലെനിന്‍ദാസ്, വാസുദേവന്‍ പുലാമന്തോള്‍, ജി സുരേഷ് കുമാര്‍, നസീര്‍, കുരുണിയന്‍ നജീബ്, ഷിബ്്‌ന, സൗദ, പവിത്രന്‍, ഹരീഷ് തിരൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ധര്‍ണ്ണക്ക് പാലോളി നാസര്‍, പുഴക്കല്‍ ഷെരീഫ്, രാഘവന്‍, ഫൈസല്‍, രാമചന്ദ്രന്‍, കുന്നുമ്മല്‍ ഹരിദാസ്, പ്രസന്നന്‍, ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. കലക്ട്രേറ്റിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് സമരം അവസാനിപ്പിച്ചത്.