ബിഗ് ബോസ് വീട്ടില്‍ അരുതായ്മയോ? ; ആര്യന് നൂറയോട് മോശമായി പെരുമാറിയെന്ന് പരാതി; വിഷയം ചര്‍ച്ച ചെയ്ത് വനിതാ മത്സരാര്‍ഥികള്‍

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ് 7 വീണ്ടും വിവാദത്തില്‍. മത്സരാര്‍ഥിയായ ആര്യന് കതൂരിയ, സഹമത്സരാര്‍ഥിയായ നൂറ ഫാത്തിമയോട് മോശമായ ആംഗ്യം കാണിച്ചതായി ആരോപണം ഉയര്‍ന്നു. ഈ വിഷയം വീട്ടിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറുകയും നൂറ, ആദില, അനുമോള്‍ എന്നിവര്‍ ചേര്‍ന്ന് ഗുരുതരമായ ഈ പെരുമാറ്റം തുറന്നു ചര്‍ച്ച ചെയ്യുകയും ചെയ്തു.
ഫനാലെ ടാസ്കിനിടെയാണ് സംഭവത്തിന് തുടക്കം. ആര്യന് നൂറയോട് മോശമായി ചുണ്ടുകൊണ്ട് ആംഗ്യം കാണിച്ചുവെന്നാണ് പരാതി. ഇത് നൂറയെ അതീവമായി വിഷമിപ്പിക്കുകയും അസ്വസ്ഥയാക്കുകയും ചെയ്തു. വിഷയം രോഷത്തോടെയാണ് ആദില എടുത്തിട്ടുള്ളത്. സംഭവം കൂടുതല്‍ വിഷയമാക്കാതിരുന്നതില് ആദില നൂറയോട് വഴക്കടിക്കുകയും ചെയ്തിരുന്നു.
ഇത്രയും ക്യാമറകള്‍ക്ക് മുന്നില്‍ വെച്ച് ഒരാള്‍ ഇത്തരത്തില്‍ പെരുമാറിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നൂറ തന്റെ അടുത്ത സുഹൃത്തുക്കളോട് തുറന്നു പറഞ്ഞത്. നൂറയുടെയും ആദിലയുടെയും പ്രതികരണം സംഭവത്തെ തുടര്‍ന്ന് നൂറ തന്റെ പങ്കാളിയായ ആദില, അനുമോള്‍ എന്നിവരുമായി ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. ആര്യന്റെ ഈ പെരുമാറ്റം ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ വ്യക്തിത്വത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നായിരുന്നു ഇവരുടെ ചര്‍ച്ച.
‘ആളുകള്‍ കാണുന്നുണ്ടോ എന്ന ചിന്ത പോലുമില്ലാതെയാണ് അയാള്‍ അങ്ങനെ പെരുമാറിയത്. അയാള്‍ ചെയ്തത് വളരെ മോശമായ കാര്യമാണ്. ഇത് ഇത്ര നിസ്സാരമായി വിടാന്‍ കഴിയില്ല,’ ചര്‍ച്ചക്കിടെ പെണ് മത്സരാര്‍ത്ഥികള്‍ പറഞ്ഞു.
ഇത്തരം പെരുമാറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി വേണമെന്നും, ടാസ്കിന്റെ ഭാഗമാണെങ്കില്‍ പോലും വ്യക്തിപരമായ അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നേരത്തെയും ആര്യനും മറ്റ് ചില മത്സരാര്ഥികളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയത്തെക്കുറിച്ച് വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ചില പ്രേക്ഷകര്‍ ആര്യന്റെ നടപടിയെ വിമര്‍ശിക്കുമ്പോള്‍, മറ്റ് ചിലര്‍ ഇത് ടാസ്കിന്റെ ഭാഗമായുള്ള പ്രകോപനത്തിന്റെ ഫലമാണോ എന്നും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, വീട്ടിലെ നിയമങ്ങള്‍ അനുസരിച്ച് വ്യക്തിപരമായ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതും മോശമായ ആംഗ്യങ്ങള്‍ കാണിക്കുന്നതും ഗുരുതരമായ നിയമലംഘനമാണ്.
ആരോപിക്കപ്പെട്ട സംഭവം ശരിയാണെങ്കില്‍, വരുന്ന വീക്കെന്‍ഡ് എപ്പിസോഡില്‍ ഷോയുടെ അവതാരകന് മോഹന്‍ലാല്‍ ഈ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. വീട്ടിലെ മര്യാദകളെക്കുറിച്ചും വ്യക്തിപരമായ അതിര്‍വരമ്പുകളെക്കുറിച്ചും മോഹന്‍ലാല്‍ മുമ്പും മത്സരാര്‍ഥികള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. ആര്യന്റെ ഭാഗത്തുനിന്നുണ്ടായതായി പറയുന്ന ഈ മോശം ആംഗ്യത്തെക്കുറിച്ച് ബിഗ് ബോസ് ഹൗസിന്റെ നിയമങ്ങള്‍ക്കനുസരിച്ചുള്ള നടപടിയുണ്ടാകുമോ എന്നറിയാന്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.
