Fincat

കലൂർ സ്റ്റേഡിയം സ്പോണ്‍സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ട്’; രേഖ പുറത്ത്

അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോണ്‍സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറിയത് വി അബ്ദുറഹ്മാന്റെ നിർദേശ പ്രകാരമെന്നാണ് കണ്ടെത്തൽ. സ്പോൺസർക്ക് എസ്‌കെ‌എഫ് കരാറില്ലാതെ സ്റ്റേഡിയം വിട്ടുനല്‍കിയെന്നും രേഖകളിൽ വ്യക്തമാണ്. കായികവകുപ്പിന്റെ നിർദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്റ്റേഡിയം കൈമാറുന്നതിന് കരാർ വേണമെന്ന് കത്തില്‍ നിർദേശിക്കുന്നു.

1 st paragraph

അതേസമയം കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിഷയം പ്രചാരണായുധമാക്കും. മെസിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് സർക്കാർ നാട്ടുകാരെ പറ്റിച്ചെന്ന് പറഞ്ഞ് പ്രചരണം നടത്തും. കൊച്ചിയുടെ സ്വന്തമായ സ്റ്റേഡിയം വളഞ്ഞ വഴിയിൽ കൈമാറാൻ ശ്രമിച്ചു എന്നതും പ്രചരണ വിഷയമാക്കും. കോൺഗ്രസ് പ്രതിഷേധത്തിനെതിരെ കേസ് എടുത്തതിന് പിന്നാലെയാണ് പുതിയ തീരുമാനം.