Bridal

ദില്ലി സ്‌ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍, 10 ലക്ഷം രൂപ നല്‍കും

 

1 st paragraph

ദില്ലി: ദില്ലിയിലെ ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തില്‍ ധന സഹായം പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കും. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കും. ദില്ലി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ചെങ്കോട്ടയ്ക്ക് അടുത്ത് സ്‌ഫോടനം നടന്നയുടന്‍ നിരവധി ആംബുലന്‍സുകളില്‍ പരിക്കേറ്റവരെ 2 കിലോമീറ്ററിന് ഉള്ളിലുള്ള എല്‍എന്‍ജെപി ആശുപത്രിയിലേക്കാണ് എത്തിച്ചത്. ആശുപത്രി നല്‍കിയ വിവരം അനുസരിച്ച് 20 പേരാണ് പരിക്കേറ്റ് ചികിത്സയില്‍ ഉള്ളത്. രണ്ടു മൃതദേഹങ്ങള്‍ ഇന്നലെ രാത്രി തന്നെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട എട്ടു പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. യുപി സ്വദേശികളായ അശോക് കുമാര്‍, ലോകേഷ് അഗര്‍വാള്‍ എന്നിവരുടെ മൃതദേഹങ്ങള്‍ സ്വദേശത്ത് എത്തിച്ചു.സുഹൃത്തും ബസ് ഡ്രൈവറുമായ അശോകിനെ കാണാന്‍ ലോകേഷ് മെട്രോ സ്റ്റേഷനടുത്ത് എത്തിയപ്പോഴാണ് സ്‌ഫോടനം നടന്നത്. യുപി മീററ്റ് സ്വദേശിയായ മൊഹ്‌സിന്‍ ചെങ്കോട്ടയില്‍ ഇലക്ട്രിക് റിക്ഷ ഓടിക്കുന്നതിനിടെയാണ് സ്‌ഫോടനത്തിനിരയായത്. ഇന്നലെ വൈകിട്ട് ആറിന് വീട്ടിലേക്ക് വിളിച്ച് താന്‍ എത്തുന്നു എന്ന് അറിയിച്ച ശേഷമായിരുന്നു സ്‌ഫോടനം ഉണ്ടായത്.

സാധനങ്ങള്‍ വാങ്ങാന്‍ ചാന്ദിനി ചൗക്കില്‍ എത്തിയ യുപി ശ്യാംലി സ്വദേശിയായ റുമാന്‍ ബന്ധുക്കള്‍ക്ക് ഇനി കണ്ണീര്‍ ഓര്‍മ്മയാണ്. ടാക്‌സി ഡ്രൈവര്‍ ആയിരുന്ന ബീഹാര്‍ സ്വദേശി പങ്കജ് സൈനി ഒരു ബന്ധുവിനെ വിളിക്കാന്‍ വന്നപ്പോഴാണ കൊല്ലപ്പെട്ടത്. ഇതിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജുമാന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടും വിട്ടുനല്‍കുന്നില്ലെന്ന പരാതിയും ഉണ്ട്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നവയില്‍ ചിലത് മൃതദേഹ ഭാഗങ്ങള്‍ മാത്രമാണ്. ഇവ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന അടക്കം നടത്തേണ്ടി വരും.

 

2nd paragraph