Fincat

നിലമ്പൂരില്‍ മുസ്ലീം ലീഗില്‍ പൊട്ടിത്തെറി; പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്ന് ഒരു വിഭാഗം ഇറങ്ങി പോയി

നിലമ്പൂരിലും മുസ്ലീം ലീഗില്‍ പൊട്ടിത്തെറി. പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്ന് ഇറങ്ങി പോയി ഒരു വിഭാഗം.വിമത സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ആലോചന.അഞ്ച് ഡിവിഷനുകളില്‍ റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് തീരുമാനം.ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തര്‍ക്കം ഉണ്ടായത്. മുമ്മുള്ളി വാര്‍ഡിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

1 st paragraph

ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി നാണികുട്ടി കൂമഞ്ചേരിയെയാണ് ഇവിടെ ലീഗ് പരിഗണിക്കുന്നത്.എന്നാല്‍ മുന്‍ കൗണ്‍സിലര്‍ മുജീബ് ദേവശ്ശേരിയെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതോടെ തര്‍ക്കമായി.

മുമ്മുള്ളി, ചാരംകുളം, പാത്തിപ്പാറ, കോണ്‍ഗ്രസ് മത്സരിക്കുന്ന വീട്ടിച്ചാല്‍, തോണിപ്പൊയില്‍ ഡിവിഷനുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ആണ് മുജീബ് ദേവശ്ശേരിയെ അനുകൂലിക്കുന്നവരുടെ തീരുമാനം.കഴിഞ്ഞ തവണ മത്സരിച്ച മുഴുവന്‍ സീറ്റിലും ലീഗ് പരാജയപ്പെട്ടിരുന്നു.

 

 

2nd paragraph