Main Banner

ആഭിചാരത്തിന്റെ മറവില്‍ ക്രൂരത; 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി പിടിയില്‍

കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജക്ക് എത്തിയപ്പോള്‍ പീഡിപ്പിച്ചെന്ന് നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തി.

1 st paragraph

മകളോട് മോശമായി പെരുമാറിയെന്ന് അമ്മ  പറഞ്ഞു. വിശ്വാസത്തെ മുതലെടുത്ത് പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. കോഴിബലി നടക്കുന്നത് കണ്ടെന്നും യുവതിയുടെ മൊഴി. ഷിനു മന്ത്രവാദത്തിന്റെ പേരില്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് ലക്ഷങ്ങളാണെന്നാണ് വിവരം.

ഭര്‍ത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാനാനെത്തിയ യുവതിയോട് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പതിനായിരങ്ങളാണ് ഇയാള്‍ ഫീസായി ആവശ്യപ്പെട്ടത്. കുടുംബo തകരുമെന്നതിനാല്‍ പുറത്ത് പറയാന്‍ കഴിയാത്ത അവസ്ഥയാണെന്നും യുവതി പറയുന്നു.

2nd paragraph

ആഭിചാരക്രിയയുടെ മറവില്‍ 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് ഷിനു സ്വാമി പിടിയിലായത്.സ്വകാര്യ ഭാഗങ്ങളില്‍ പൂജയുടെ ഭാഗമായി സ്പര്‍ശിച്ചു എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. പോക്‌സോ കേസില്‍ അറസ്റ്റിലായ ഷിനു നിലവില്‍ റിമാന്‍ഡിലാണ്.