ബാബ രാംദേവ് നിലത്തുവീണു; ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ,

യോഗ ചെയ്യുന്നതിനിടെ ബാബ രാംദേവ് ആനപ്പുറത്തുനിന്ന് വീഴുന്നു

ഭോപ്പാൽ: യോഗ ഗുരു ബാബ രാംദേവ് ആനയുടെ പുറത്തുനിന്ന് വീണു. ആനപ്പുറത്ത് യോഗ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തിൽ തിങ്കളാഴ്ച നടന്ന സംഭവത്തിൽ യോഗ ഗുരുവിന് പരിക്കേറ്റിട്ടില്ല.

ആനയുടെ പുറത്ത് യോഗ ചെയ്തിരുന്ന രാംദേവ്, ആന അനങ്ങിയതോടെ ബാലൻസ് നഷ്ടമായി താഴെ വീഴുകയായിരുന്നു. താഴെ വീണതോടെ പൊടിതട്ടി ചിരിച്ചുകൊണ്ട് പോകുന്ന രാംദേവിനേയും വീഡിയോയിൽ കാണാം. സംഭവത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൽ വൈറലാണ്.