തൂത വെട്ടത്തൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

മലപ്പുറം ജില്ലയിലെ തൂത വെട്ടത്തൂര്‍ റോഡില്‍ കരിങ്കല്ലത്താണി മുതല്‍ വെട്ടത്തൂര്‍ കുളപ്പറമ്പ് വരെ ടാറിങ് പ്രവൃത്തി നാളെ മുതല്‍ (നവംബര്‍ 29) ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണമായും നിരോധിച്ചു. ആയതിനാല്‍ പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് വെട്ടത്തൂര്‍, കുളപ്പറമ്പ് പോകുന്ന വാഹനങ്ങള്‍ പട്ടിക്കാട്/മേലാറ്റൂര്‍ വഴിയും, മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് വെട്ടത്തൂര്‍, കുളപ്പറമ്പ് പോകുന്ന വാഹനങ്ങള്‍ ചുങ്കം അലനല്ലൂര്‍ വഴിയും തിരിഞ്ഞ് പോകണം.

