Main Banner

തിരൂരങ്ങാടിയില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് അപകടം

മലപ്പുറം തിരൂരങ്ങാടിയില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് അപകടം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നിലഗുരുതരമാണ്. സാരമായി പരിക്കേറ്റയാളെ കോട്ടക്കല്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ള യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല. തിരൂരങ്ങാടി കൊളപ്പുറത്ത് വെച്ച് ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. ബസ് അമിതവേഗത്തില്‍ ആയിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. കോഴിക്കോട് നിന്നും പൊന്‍കുന്നത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റിട്ടുണ്ട്.

 

1 st paragraph