Fincat

മലയാളി വിദ്യാര്‍ത്ഥിനിയെ രാജസ്ഥാനിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം നാട്ടിലെത്തിച്ചു

കണ്ണൂര്‍: മലയാളി വിദ്യാര്‍ത്ഥിനിയെ രാജസ്ഥാനിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കാവിന്മൂല മിടാവിലോട് പാര്‍വതി നിവാസില്‍ വസന്തന്‍-സിന്ധു ദമ്പതികളുടെ ഏക മകള്‍ പൂജ(23)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

1 st paragraph

രാജസ്ഥാന്‍ ശ്രീഗംഗാനഗര്‍ ഗവ. വെറ്ററിനറി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു പൂജ. 28-ന് രാത്രിയോടയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. കഴിഞ്ഞ ദിവസം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പൂജയുടെ അച്ഛന്‍ ഓട്ടോഡ്രൈവറും അമ്മ എഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജീവനക്കാരിയുമാണ്.