Fincat

കവിത ഗോൾഡ് & ഡയമണ്ട്സിൻ്റെ 12ാമത് ഷോറൂം തിരൂർ താഴേപാലത്ത് ഇൻഫ്ലുവൻസർ ഹനാൻ ഷാ ഉദ്ഘാടനം ചെയ്തു

 

 

1 st paragraph

തിരൂർ : കവിത ഗോൾഡ് & ഡയമൺസിൻ്റെ പന്ത്രണ്ടാമത് ഷോറൂം തിരൂരിൽ പ്രവർത്തനം ആരംഭിച്ചു . സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ഗായകനുമായ ഹനാൻഷാ ഉദ്ഘാടനം നിർവഹിച്ചു.

തിരൂർ താഴേപ്പാലം ഫാത്തിമാമാത സ്കൂളിന് സമീപമാണ് പുതിയ ഷോറൂം . കവിത ഗോൾഡ് & ഡയമണ്ട്സ് ചെയർമാൻ രാജഗോപാൽ ടി.പി , ഡയറക്ടർമാരായ പ്രസാദ് രാജഗോപാൽ, പ്രജീഷ് രാജഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

2nd paragraph

ഉദ്ഘാടന ദിവസം തിരൂർ ഷോറൂമിൽ ഓരോ മണിക്കൂറിലും പർച്ചേഴ്സ് ചെയ്തവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് ഡയമണ്ട് റിംങ് സമ്മാനമായി നൽകി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഡിസംബർ 31 വരെ തിരൂർ ഷോറൂമിൽ ഒരു പവൻ സ്വർണ്ണം വാങ്ങുമ്പോൾ അടുത്ത ഒരു പവന് പണിക്കൂലി സൗജന്യമായി ലഭിക്കും.

കൂടാതെ, വാങ്ങുന്ന ആഭരണങ്ങൾക്ക് ഒരു വർഷത്തെ സമ്പൂർണ്ണ സൗജന്യ ഇൻഷൂറൻസ് പരിരക്ഷയും മാറി വരുന്ന സ്വർണ്ണ വില വർദ്ധനവിൻ്റെ പ്രയാസത്തിൽ നിന്ന് രക്ഷനേടാൻ വാങ്ങാനുദ്ദേശിക്കുന്ന സ്വർണ്ണത്തിൻ്റെ 5% മുതൽ അടച്ച് അഡ്വൻസ് ബുക്കിംഗ് ചെയ്യാനുള്ള അവസരവുമുണ്ട്.

തിരൂരിൻ്റെ വാണിജ്യ രംഗത്തിന് പുത്തൻ ഉണർവേകിയാണ് കവിതാ ഗോൾഡ് & ഡയമണ്ട്സ് തുഞ്ചൻ്റെ മണ്ണിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.