Fincat

ദുരന്തമാകുമെന്ന് പ്രവചിച്ച പടം സൂപ്പര്‍ ഹിറ്റിലേക്ക്; ബോക്സ് ഓഫീസിനെ ഞെട്ടിച്ച്‌ കളക്ഷൻ വാരിക്കൂട്ടി ‘ധുരന്ദര്‍’


രണ്‍വീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’.വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന സിനിമയാണ് ഇത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്ബോള്‍ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടിയ്ക്ക് മുകളില്‍ കളക്ഷൻ നേടിയിരിക്കുകയാണ്.
160.15 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ റിപ്പോർട്ടർ. സന്തോഷം പങ്കിട്ട് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആദ്യ ദിനം 28.60 കോടിയാണ് സിനിമയുടെ നേട്ടം, രണ്ടാം ദിനം 33.10 കോടിയും മൂന്നാം ദിനം 44.80 കോടിയാമം സിനിമ നേടിയത്. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 125.67 കോടിയാണ് ചിത്രം നേടിയിരുന്നത്. ഓവർസീസ് കളക്ഷൻ 34.48 കോടിയുമാണ്. വരും ദിവസങ്ങളിലും സിനിമയ്ക്ക് കളക്ഷൻ ഉയരാനാണ് സാധ്യത.

സിനിമ ഇറങ്ങും മുന്നേ നായികയുടെ പ്രായത്തെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ ഉയർന്നിരുന്നു. ചിത്രത്തില്‍ സാറ അർജുൻ ആണ് നായികയായി എത്തുന്നത്. 40 വയസുള്ള രണ്‍വീറിന്റെ നായികയായി 20 വയസുള്ള സാറയെ എന്തിന് കാസ്റ്റ് ചെയ്തു എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ഗാനത്തിലെ ഇരുവരും തമ്മിലുള്ള റൊമാൻസ് രംഗങ്ങള്‍ക്ക് നേരെയും വിമർശനം ഉയരുന്നുണ്ട്. ഇരുവരും തമ്മില്‍ ഒരു കെമിസ്ട്രിയും ഇല്ലെന്നും മറ്റേതെങ്കിലും നായികയെ കാസ്റ്റ് ചെയ്യാമായിരുന്നു എന്നാണ് കമന്റുകള്‍.

1 st paragraph

അതേസമയം, ഈ കാസ്റ്റിംഗിനെ അനുകൂലിച്ചും ചിലർ എത്തുന്നുണ്ട്. രണ്‍വീറിന്റെ കഥാപാത്രം ഒരു സ്പൈ ആയതിനാല്‍ അഭിനേതാക്കളുടെ പ്രായവ്യത്യാസത്തെ ന്യായീകരിക്കുക തരത്തിലുള്ള എന്തെങ്കിലും സിനിമയില്‍ ഉണ്ടാകുമെന്നും ചിലർ കുറിക്കുന്നുണ്ട്. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാല്‍ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ‘ഉറി ദ സർജിക്കല്‍’ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ഹനുമാൻ കൈൻഡ്, ജാസ്മിൻ സാൻഡ്ലാസ് എന്നിവരുടെ ഗാനവും അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.