Shobika

‘അവള്‍ക്കൊപ്പം’, അതിജീവിതയ്ക്ക് പിന്തുണ; ഐഎഫ്എഫ്‌കെയിലും ഹാഷ്ടാഗ്

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിലും അതിജീവിതയ്ക്ക് പിന്തുണ. ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകള്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ഞായറാഴ്ച്ച ഉച്ചയ്ക്ക് ടാഗോര്‍ തിയറ്റര്‍ പരിസരത്താണ് ഐക്യദാര്‍ഢ്യം. ‘#അവള്‍ക്കൊപ്പം’ എന്ന പേരിലാണ് ഐക്യദാര്‍ഢ്യം. ‘അവള്‍ക്കൊപ്പം’ ഹാഷ് ടാഗ് ഐഎഫ്എഫ്‌കെയുടെ ഭാഗമാക്കണമെന്ന ആവശ്യം ആദ്യം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ല. പിന്നാലെയാണ് ഐക്യദാര്‍ഢ്യവുമായി ഡെലിഗേറ്റുകള്‍ തന്നെ എത്തിയത്. ഇന്ന് വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങിലും വനിതാ കൂട്ടായ്മകള്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.

1 st paragraph

ഐഎഫ്എഫ്‌കെ മുപ്പതാം പതിപ്പ് ഇന്നാണ് ആരംഭിക്കുന്നത്. വൈകീട്ട് ആറിന് നിശാഗന്ധിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പലസ്തീന്‍ അംബാസിഡര്‍ അബ്ദുളള എം അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മേന്‍ എന്നിവരാണ് വിശിഷ്ടാതിഥികള്‍. ചടങ്ങില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷനിന് സമ്മാനിക്കും.

ഉദ്ഘാടനത്തിന് ശേഷം പലസ്തീന്‍ ജനതയുടെ പ്രതിരോധത്തിന്റെയും ചരിത്രത്തിന്റെയും അടയാളപ്പെടുത്തലുകളുമായി ‘പലസ്തീന്‍ 36’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. എട്ടുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 82 രാജ്യങ്ങളില്‍ നിന്നുളള 206 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബര്‍ 12-ന് ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രമേള 19-നാണ് അവസാനിക്കുക.

 

2nd paragraph