Fincat

യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍; മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം

മലപ്പുറം: വേങ്ങര കണ്ണമംഗലം മിനി കാപ്പില്‍ യുവതിയെ ഭര്‍ത്യവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചേരൂര്‍ മിനികാപ്പ് സ്വദേശിയായ നിസാറിൻ്റെ ഭാര്യ ജലീസ(31) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിൻ്റെ പിന്‍വശത്തുള്ള ഷെഡിലെ കഴുക്കോലില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.

1 st paragraph

മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. യുവതിയുടെ ഭര്‍ത്താവ് നിസാര്‍ വിദേശത്ത് ജോലി ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ഭര്‍തൃമാതാവുമായി വഴക്കുണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് ജലീസ വലിയ വിഷമത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഇതായിരിക്കാം ജലീസ ജീവനൊടുക്കാന്‍ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കാരാത്തോട് ജുമാമസ്ജിദ് കബറിടത്തില്‍ സംസ്‌കരിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

2nd paragraph