മൂന്ന് കിലോയോളം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി മഞ്ചേരി പോലീസിന്റെ പിടിയിൽ

മലപ്പുറം:വിൽപ്പനയ്ക്കായി കൊണ്ടുവന്ന മൂന്ന് കിലോയോളം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ, ബർധമാൻ സ്വേദേശി സമീം മൊണ്ടേൽ നെയാണ്(30വയസ്സ്) മഞ്ചേരി പോലീസിൻ്റെ പിടിയിലായി. സബ് ഇൻസ്പെക്ടർ VS അഖിൽ രാജിന്റെ നേതൃത്വത്തിൽ മഞ്ചേരി പോലീസും മലപ്പുറം DANSAF ടീമും ചേർന്ന് ഇന്നലെ അർദ്ധ രാത്രിയിൽ മഞ്ചേരി തൃക്കലങ്ങോട് 32 ൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലപ്പുറം ഡിവൈഎസ്പി കെ എം ബിജുവിന്റെ മേൽ നോട്ടത്തിൽ മഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ V പ്രതാപ് കുമാർ,മഞ്ചേരി SI അഖിൽ രാജ്,CPO ശ്രീ ഹരി DANSAF ടീം അംഗങ്ങളായ IK ദിനേഷ്,രഞ്ജിത്ത് രാജേന്ദ്രൻ,P സലീം, K K ജസീർ ,VP ബിജു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
