സത്യപ്രതിജ്ഞ ഇന്ന്; തിരുവനന്തപുരത്തും കൊച്ചിയിലും മേയറായില്ല,മലപ്പുറം ജില്ലയിലും രാവിലെ പത്തിന്

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോര്‍പ്പറേഷനുകളില്‍ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ. ഏറ്റവും മുതിര്‍ന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കോര്‍പ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടര്‍മാരും മറ്റിടങ്ങളില്‍ അതത് വരണാധികാരികള്‍ക്കുമാണ് ചുമതല. ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും.

നിലവിലുളള ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിനാലാണ്, അവധി ദിനമായിട്ടും ഇന്ന് സത്യപ്രതിജ്ഞ നിശ്ചയിച്ചത്. മലപ്പുറത്തെ എട്ട് തദ്ദേശസ്ഥാപനങ്ങളില്‍ കാലാവധി അവസാനിക്കാത്തതിനാല്‍ ഡിസംബര്‍ 22 നും അതിന് ശേഷവുമാണ് സത്യപ്രതിജ്ഞ. മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഈ മാസം ഇരുപത്തിയാറിനും പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇരുപത്തിയേഴിനും നടക്കും. തിരുവനന്തപുരത്തും കൊച്ചിയിലും മേയര്‍ ആരെന്നതില്‍ തീരുമാനമായിട്ടില്ല.
മലപ്പുറം ജില്ലയിലും രാവിലെ പത്തിന് വിവിധ സ്ഥലങ്ങളില്‍ ചടങ്ങ് ആരംഭിക്കും. തിരൂര്‍ നഗരസഭയുടെ സത്യപ്രതിജ്ഞ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളിലും കുറ്റിപ്പുറം പഞ്ചായത്ത് ഗവ.ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലും താനൂര്‍ നഗരസഭ നോവാ മാള്‍, തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് ആലിങ്ങല്‍, തസക്കാട് ഗ്രാമ പഞ്ചായത്ത് സ്റ്റേറ്റ് ബാങ്കിനു സമീപം, നിറമരുതൂര്‍ ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് ഓഫീസിനു സമീപം, താനാളൂര്‍ ഗ്രാമ പഞ്ചായത്ത് താനാളൂര്‍ നെല്ലിക്കല്‍ ഓഡിറ്റോറിയം, താനൂര്‍ ബ്ലോക്ക് ബ്ലോക്ക് ഓഫീസ് പരിസരം, കല്‍പകഞ്ചേരി പഞ്ചായത്ത് ഓഫീസിനു മുന്‍വശത്തുമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

