Fincat

അവധിദിനങ്ങളിൽ തീൻമേശ നിറയ്ക്കാൻ ചിക്കൻ സ്റ്റീക്ക് വിത്ത് മഷ്റൂം സോസ്


ചേരുവകൾ:
ചിക്കൻ ബ്രെസ്റ്റ് – മൂന്ന്
പെപ്പർ – ഒരു ടീസ്പൂൺ
ഒനിയൻ പൗഡർ – ഒരു ടീസ്പൂൺ
മഷ്റൂം – 100 ഗ്രാം
ചെറുനാരങ്ങ -ഒന്ന്
സവാള – ഒന്ന്
വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ
ഹെവി ക്രീം – ഒരു കപ്പ്
ചിക്കൻ സ്റ്റോക്ക് – ഒരു കപ്പ്
ചില്ലി ഫ്‌ളേക്‌സ്‌ – ഒരു ടീസ്പൂൺ
ഒറിഗാനോ -അര ടീസ്പൂൺ
ബട്ടർ – രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്നവിധം:
ചിക്കനിലേക്ക് പെപ്പർ, ഒനിയൻ പൗഡർ, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് പുരട്ടിവയ്ക്കുക. പാനിൽ ഒരു ടേബിൾസ്പൂൺ ബട്ടർ ചൂടാക്കി ചിക്കൻ നിരത്തുക. ചെറുതീയിൽ ഒരുവശം അഞ്ചു മിനിറ്റ് വെച്ച് ഗോൾഡൻ നിറമായി വരുമ്പോൾ മറിച്ചിട്ട് മറുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ഗ്രിൽ ചെയ്‌തെടുക്കുക. അതേ പാനിലേക്ക് ബാക്കി ബട്ടർ കൂടി ചേർത്ത് സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഗാർലിക് പേസ്റ്റ് ചേർത്ത് വഴറ്റണം. മഷ്റൂം അരിഞ്ഞത് ചേർത്ത് വഴറ്റി ചെറുതീയിൽ വെച്ച് വേവിക്കുക. ഇതിലേക്ക് ചിക്കൻ സ്റ്റോക്ക് ചേർക്കാം. തിളച്ച് വരുമ്പോൾ ക്രീം ചേർത്ത് ചെറുതീയിൽ തന്നെ വെച്ച് കുറുകി വരുമ്പോൾ ഒറിഗാനോ, ചില്ലി ചില്ലി ഫ്‌ളേക്‌സ്‌, ഉപ്പ് എന്നിവ ചേർത്തിളക്കി, ഗ്രിൽ ചെയ്ത ചിക്കനു മുകളിൽ ഒഴിച്ച് വിളമ്പാം. 

1 st paragraph