വായിലിട്ടാൽ മഞ്ഞുപോലെ അലിഞ്ഞുപോകുന്ന സ്നോ പുഡ്ഡിങ്ങും തയ്യാറാക്കാം

ചേരുവകൾ:
മുട്ട – മൂന്ന്
പഞ്ചസാര – ഒരു കപ്പ്
പാൽ – ഒന്നര കപ്പ്
കോൺഫ്ളോർ – ഒരു ടേബിൾ സ്പൂൺ
വാനില എസ്സെൻസ് – ഒരു ടീസ്പൂൺ
വാനില സ്പഞ്ച് കേക്ക് – 100 ഗ്രാം
തയ്യാറാക്കുന്നവിധം: കാൽ കപ്പ് പഞ്ചസാര പാനിൽ ഇട്ട് ചെറുതീയിൽ വെച്ച് കാരമലൈസ് ചെയ്യുക. കാൽ കപ്പ് വെള്ളവും ചേർത്ത് യോജിപ്പിച്ച് പുഡ്ഡിങ് ബൗളിൽ കാരമലിനു മുകളിൽ നിരത്തി, അലുമിനിയം ഫോയിൽ കൊണ്ട് മൂടി, സ്റ്റീമറിൽ 15-20 മിനിറ്റ് ആവി കയറ്റിയെടുക്കുക. ആറിയതിനു ശേഷം ഫ്രിഡ്ജിൽ വെക്കുക.
കസ്റ്റാർഡ് ഉണ്ടാക്കാനായി മുട്ടയുടെ മഞ്ഞയിലേക്ക് കാൽ കപ്പ് പഞ്ചസാരയും കോൺഫ്ളോറും അരസ്പൂൺ വാനില എസ്സെൻസും കൂടി ചേർത്ത് നന്നായി വിസ്ക് കൊണ്ട് യോജിപ്പിക്കുക. ഇതിലേക്ക് പാൽ ചേർത്ത് യോജിപ്പിച്ചതിനു ശേഷം തിളക്കാൻ വെക്കുക. ഇടത്തരം തീയിൽ വെച്ച് കൈ വിടാതെ ഇളക്കി കുറുക്കിയെടുക്കണം. ആറിയിട്ട് ഫ്രിഡ്ജിൽ വെക്കുക. ഇനി പുഡ്ഡിങ് സെർവ് ചെയ്യാനായി ഒരു ബൗളിൽ കേക്ക് ചെറിയ കഷ്ണങ്ങളാക്കി കാൽ ഭാഗം ഇടുക. ഇതിനു മുകളിലേക്ക് കസ്റ്റാർഡ് ഒഴിക്കണം. അതിനും മുകളിൽ സ്നോ പുഡ്ഡിങ് വെച്ച് തണുപ്പിച്ച് സെർവ് ചെയ്യാം.
