Fincat

ക്രിസ്മസിന് വിളമ്പാം രുചിയുള്ള ലെബ്കുചന്‍ കുക്കി ജര്‍മന്‍


പഞ്ചസാര പൊടിച്ചത് – 200 ഗ്രാം
മുട്ട – അഞ്ചെണ്ണം
ഹേസല്‍നട്ട് പൗഡര്‍ – 200 ഗ്രാം
ബദാം പൗഡര്‍ – 200 ഗ്രാം
കാന്‍ഡിഡ് സിട്രസ് പീല്‍ ചതച്ചത് – 75 ഗ്രാം
കാന്‍ഡിഡ് ഓറഞ്ച് പീല്‍ ചതച്ചത് – 75 ഗ്രാം
ക്രിസ്മസ് സ്പൈസ് (കറുവാപ്പട്ട, ജാതിക്ക, ഗ്രാമ്പൂ എന്നിവ പൊടിച്ചത്) – 25 ഗ്രാം
ചെറുനാരങ്ങത്തൊലി – ഒരു ടീസ്പൂണ്‍
ബേക്കിങ് സോഡ- ഏഴ് ഗ്രാം
ബേക്കിങ് പൗഡര്‍ – ഏഴ് ഗ്രാം
ചോക്ലേറ്റ് ഡിപ്പിങ്ങിന്
വെളിച്ചെണ്ണ- 150 മില്ലി
ഡാര്‍ക്ക് ചോക്ലേറ്റ് – ഒരു കിലോഗ്രാം

ഉണ്ടാക്കുന്ന വിധം

1 st paragraph

ഒരു ബൗളില്‍ മുട്ടയും പഞ്ചസാരയുമിട്ട് പതിനഞ്ച് മിനിറ്റ് അടിച്ചെടുക്കുക. അതിലേക്ക് ഹേസല്‍നട്ട്, ബദാം, കാന്‍ഡിഡ് ഓറഞ്ച്പീല്‍, സിട്രസ് പീല്‍, സ്പൈസ് പൗഡര്‍, ചെറുനാരങ്ങത്തൊലി എന്നിവ ചേര്‍ത്ത് യോജിപ്പിക്കണം. ശേഷം 160 ഡിഗ്രി സെല്‍ഷ്യസില്‍ ഓവന്‍ പ്രീഹീറ്റ് ചെയ്ത് ബേക്കിങ് ഷീറ്റ് വിരിച്ച് അത് ഐസ്‌ക്രീം സ്‌കൂപ്പ് പോലെയാക്കി മടക്കി, തയ്യാറാക്കിയ മിശ്രിതം അതിലേക്ക് ഒഴിക്കുക. ഉള്ളില്‍ കട്ടിയിലും അരികുകളില്‍ മൃദുലമായും വരത്തക്കവിധം മാവ് നിറയ്ക്കണം. ഇരുപത്തിരണ്ട് മിനിറ്റ് ബേക്ക് ചെയ്തശേഷം ബ്രൗണ്‍ നിറമായാല്‍ പുറത്തെടുത്ത് തണുപ്പിക്കാം. ചോക്ലേറ്റില്‍ മുക്കി അതിനുമുകളില്‍ ബദാം കഷണങ്ങളിട്ട് അലങ്കരിക്കാം.