Fincat

ഇഞ്ചുറി ടൈമില്‍ സലായുടെ മാജിക് ഗോള്‍; ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ സിംബാബ്‌വെയെ വീഴ്ത്തി ഈജിപ്ത്‌


ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസില്‍ ഈജിപ്തിന് വിജയത്തുടക്കം. സിംബാബ്‌വെയ്ക്കെതിരായ ആദ്യമത്സരത്തില്‍ തകർപ്പൻ വിജയത്തോടെയാണ് ഈജിപ്ത് ടൂർണമെന്റില്‍ വരവറിയിച്ചത്.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഈജിപ്തിന്റെ വിജയം. ഇഞ്ചുറി ടൈമില്‍ സൂപ്പർ താരം മുഹമ്മദ് സലായുടെ ഗോളിലാണ് ഈജിപ്ത് വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ശക്തമായി തിരിച്ചുവന്നാണ് ഈജിപ്ത് വിജയം സ്വന്തമാക്കിയത്. അദ്‌രാർ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 20-ാം മിനിറ്റില്‍ പ്രിൻസ് ഡ്യൂബെയിലൂടെ സിംബാബ്‌വെയാണ് ആദ്യം മുന്നിലെത്തിയത്. ഗോള്‍‌ വഴങ്ങിയതോടെ രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കിയ ഈജിപ്ത് 63-ാം മിനിറ്റില്‍ ഒമർ മർമൂഷിന്റെ മനോഹരമായ ഗോളിലൂടെ സമനില പിടിച്ചു.

1 st paragraph

മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് ഇഞ്ചുറി ടൈമില്‍ സൂപ്പർ താരം മുഹമ്മദ് സലാ ഈജിപ്തിന്റെ രക്ഷകനായത്. മുസ്തഫ മുഹമ്മദിന്‍റെ അസിസ്റ്റില്‍നിന്നാണ് താരം വിജയഗോള്‍ നേടിയത്. മറ്റൊരു ആവേശകരമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 2-1ന് അംഗോളയെ പരാജയപ്പെടുത്തി.