MX

റമദാന്‍ മാസത്തില്‍ പള്ളികളില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നുകള്‍ക്ക് നിയന്ത്രണവുമായി കുവൈത്ത്


റമദാന്‍ മാസത്തില്‍ കുവൈത്തിലെ പള്ളികളില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നുകള്‍ക്ക് കുവൈത്ത് ഇസ്ലാമികകാര്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.പുതിയ സര്‍ക്കുലര്‍ പ്രകാരം പള്ളിക്കുള്ളില്‍ ഇഫ്താര്‍ വിരുന്നുകള്‍ നടത്താന്‍ അനുവാദമുണ്ടായിരിക്കില്ല. പള്ളി അങ്കണങ്ങളിലും മുറ്റങ്ങളിലും മാത്രമേ ഭക്ഷണം വിളമ്ബാന്‍ പാടുള്ളൂ. പള്ളി പരിസരങ്ങളില്‍ താല്‍ക്കാലിക ടെന്റുകള്‍ നിര്‍മിക്കുന്നതിനും മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും സര്‍ക്കുലറില്‍ പറയുന്നു. മഗ്രിബ് ബാങ്കിന് 30 മിനിറ്റ് മുമ്ബ് മാത്രമേ ഭക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ ആരംഭിക്കാവൂ എന്നും നോമ്ബ് തുറ കഴിഞ്ഞാലുടന്‍ പള്ളി പരിസരം വൃത്തിയാക്കി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ബാങ്ക് വിളിച്ച്‌ 15 മിനിറ്റിനുള്ളില്‍ മഗ്രിബ് നമസ്‌കാരം ആരംഭിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

1 st paragraph