അജിത് പവാറിന്റെ ഭാര്യ സുനേത്ര പവര്‍ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്

വിമാനാപകടത്തില്‍ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാകും. എന്‍സിപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഭാരാമതിയില്‍ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. നിലവില്‍ രാജ്യസഭാ എംപിയാണ് സുനേത്ര പവര്‍.

സത്യപ്രതിജ്ഞയ്ക്കായി സുനേത്ര മുംബൈയിലെത്തി. മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപ മുഖ്യമന്ത്രിയാകും സുനേത്ര പവര്‍. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും. അതേസമയം, ഇന്ന് ഉച്ചയ്ക്ക് എന്‍സിപി അജിത്ത് പവാര്‍ വിഭാഗത്തിന്റെ നിയമസഭാ കക്ഷിയോഗം ചേരും. എന്‍സിപിയുടെ മുതിര്‍ന്ന നേതാക്കളായ ചഗന്‍ ബുജ്ജ്വല്‍ പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് തീരുമാനമെടുത്തത്.
