MX

അമേരിക്കയുടെ സൈനിക നീക്കം നേരിടാതിരിക്കാന്‍ ഇറാന്‍ ഡീലുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

 

വാഷിങ്ടണ്‍: അമേരിക്കയുടെ സൈനിക നീക്കം നേരിടാതിരിക്കാന്‍ ഇറാന്‍ യുഎസുമായി ധാരണയിലെത്താന്‍ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന സൈനിക വിന്യാസവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. അവര്‍(ഇറാന്‍) ഒരു കരാറില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് പറയാന്‍ സാധിക്കും- എന്നായിരുന്നു ട്രംപിന്റെ മറുപടി.

1 st paragraph

ടെഹ്റാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചക്കുള്ള സമയം അതിക്രമിച്ചുവെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പ്രസ്താവിച്ചത്. അതേസമയം അമേരിക്കയുമായി ചര്‍ച്ചയ്ക്ക് നിലവില്‍ തീരുമാനമില്ലെന്നും എന്നാല്‍, പരസ്പര ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറാണെന്നുമായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിക്കുന്നതിനിടെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയെന്ന് റഷ്യ വ്യക്തമാക്കി. അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ചയായെന്നും റഷ്യ വിശദീകരിച്ചു. അതേസമയം തങ്ങളുടെ ആണവ പദ്ധതി സമാധാനപരമെന്നും ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നും ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

2nd paragraph