റേഷന്‍കട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പൊന്നാനി, പെരിന്തല്‍മണ്ണ, തിരൂര്‍, നിലമ്പൂര്‍, തിരൂരങ്ങാടി, ഏറനാട് താലൂക്കുകളില്‍ ഭിന്നശേഷി വിഭാഗത്തില്‍ നിന്നും പട്ടികജാതി വിഭാഗത്തില്‍ നിന്നും റേഷന്‍കടകളുടെ ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 ഫെബ്രുവരി 28 ഉച്ചക്ക് മൂന്നിനകം മലപ്പുറം ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷകള്‍ ലഭ്യമാക്കണം.

അപേക്ഷകര്‍ക്ക് 2026 ജനുവരി ഒന്നിന് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. 2026 ജനുവരി 1 ന് 62 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. പത്താം തരം പാസ് ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.
അപേക്ഷ ഫോമും, മറ്റു നിബന്ധനകളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ https://civilsupplieskerala.gov.in/ എന്ന സൈറ്റിലും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്.

