പ്രീമിയം കൗണ്ടറിലെ മദ്യവില്‍പ്പന പൂര്‍ണമായും ഡിജിറ്റല്‍ ഇടപാട് വഴിയാക്കല്‍; സമയം നീട്ടി നല്കി ബെവ്കോ

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യ വില്‍പ്പന പൂർണമായും ഡിജിറ്റല്‍ ഇടപാട് വഴിയാക്കാൻ സമയം നീട്ടി നല്കി ബെവ്കോ.ഒരു മാസത്തേക്ക് കൂടിയാണ് സമയം നീട്ടി നല്‍കിയത്. ഇതോടെ മാർച്ച് 15 മുതലായിരിക്കും ഡിജിറ്റല്‍ ഇടപാട് സമ്പൂർണമായി നടപ്പാക്കുക. നേരത്തെ ഫെബ്രുവരി 15 മുതല്‍ ആയിരുന്നു ഡിജിറ്റല്‍ ആക്കാൻ നിർദേശം നല്‍കിയിരുന്നത്.
ആവശ്യമായ നോട്ടീസുകള്‍ ഉപഭോക്താക്കള്‍ കാണത്തക്ക വിധം ഷോപ്പുകളുടെ മുന്നില്‍ പ്രദർശിപ്പിക്കണമെന്ന് നിർദേശമുണ്ട്.
കറൻസി ഇടപാടുകള്‍ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകള്‍ ഉറപ്പാക്കുക തുടങ്ങിയവയാണ് ബെവ്കോ ലക്ഷ്യമിടുന്നത്. എന്നാല്‍ പണമിടപാട് പൂർണമായും ഡിജിറ്റലാക്കുന്നത് ബുദ്ധിമുട്ടുകള്‍ കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്നത്തിന് കാരണമാകുമെന്നും ആശങ്ക ഉയരുന്നുണ്ട്.
