Bridal

മസ്കത്ത് നൈറ്റ്സില്‍ ഒഴുകിയെത്തിയത് 20 ലക്ഷത്തിലധികം സന്ദര്‍ശകര്‍; കണക്കുകള്‍ പുറത്ത്


ഇത്തവണ മസ്‌കത്ത് നൈറ്റ്‌സ് ആഘോഷങ്ങളുടെ വേദികളില്‍ ഒഴുകിയെത്തിയത് 20 ലക്ഷത്തോളം സന്ദർശകർ. 2026 ജനുവരി ഒന്നിന് ആരംഭിച്ച ഒമാൻ്റെ ഏറ്റവും വലിയ ഉത്സവം ജനുവരി 31നാണ് അവസാനിച്ചത്.24 സ്ഥലങ്ങളിലായി 168ലധികം പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ് ശൈത്യകാല ഉത്സവക്കാഴ്ചയായ മസ്കത്ത് നൈറ്റ്സ് യാഥാർത്ഥ്യമായത്.

വിനോദം, സംസ്കാരം, സംരംഭകത്വം എന്നിവ സംയോജിപ്പിച്ച ഒരു മാസത്തെ ഉത്സവ രാവുകള്‍ക്കാണ് തിരശ്ശീല വീണത്. മസ്‌കത്ത് നൈറ്റ്‌സ് 2026-ലെ പരിപാടികള്‍ക്കായി തിരഞ്ഞെടുത്ത ഏഴ് സ്ഥിരം വേദികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ നേടിയത് ഖുറം നാച്ചുറല്‍ പാർക്കാണ്. രാത്രികാല ഡ്രോണ്‍ ഷോകള്‍ക്ക് ആതിഥേയത്വം വഹിച്ച പാർക്കില്‍, നൂറുകണക്കിന് പ്രോഗ്രാം ചെയ്ത ഡ്രോണുകള്‍ പറന്ന് ആകർഷകവും ചലിക്കുന്നതുമായ വർണ്ണ വിസ്മയമാണ് തീർത്തത്.

1 st paragraph

മറ്റ് വേദികളില്‍ അല്‍ അമേറാത്ത് പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈല്‍ അസോസിയേഷൻ, റോയല്‍ ഓപ്പറ ഹൗസ്, അല്‍ സീബ് ബീച്ച്‌, ഖുറയ്യത്ത്, വാദി അല്‍ ഖൂദ് എന്നിവയും വ്യക്തിഗത ഷോപ്പിംഗ് സെന്ററുകളും കഴിഞ്ഞ ഒരു മാസക്കാലം ജന നിബിഡമായിരുന്നു.