Bridal

അറബിക്കടലില്‍ ഇറാനിയന്‍ ഡ്രോണ്‍ വെടിവെച്ചിട്ട് അമേരിക്ക; സമാധാന ചര്‍ച്ച നടക്കാനിരിക്കെയാണ് ആക്രമണവും പ്രത്യാക്രമണവും

ഇറാനിയന്‍ റവല്യൂഷണറി ഗാഡ്‌സിന്റെ ഡ്രോണ്‍ വെടിവെച്ചിട്ട് അമേരിക്ക. അറബിക്കടലിലെ അമേരിക്കന്‍ പടക്കപ്പല്‍ എബ്രഹാം ലിങ്കണ്‍ കപ്പലിനു നേരെ വന്ന ഡ്രോണ്‍ ആണ് വെടിവച്ചതെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു.

1 st paragraph

എസ് 35സി ഫൈറ്റര്‍ വിമാനം ഉപയോഗിച്ചായിരുന്നു അമേരിക്കയുടെ പ്രത്യാക്രമണം ഉണ്ടായിരിക്കുന്നത്. കൂടുതല്‍ ഡ്രോണുകള്‍ ഇറാന്‍ അയച്ചതായാണ് വിവരം.

അമേരിക്ക – ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു അറബിക്കടലില്‍ അമേരിക്ക പടക്കപ്പല്‍ വിന്യസിച്ചത്. അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച നടക്കാനിരിക്കെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. അതേസമയം, ആണവ ചര്‍ച്ചയുടെ സ്ഥലം മാറ്റണമെന്ന് ഇതിനിടെ ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2nd paragraph