Bridal

വെട്ടത്ത് രാജാവും ഷാബന്തർ കോയയും നിലപാട് തറയിൽ എത്തി; മറ്റൊരു പുനരാവിഷ്ക്കാരത്തിന് കൂടി തിരുന്നാവായ സാക്ഷിയായി

 

തിരുന്നാവായ : മാഘ മാസത്തി ലെ മകം നാളിൽ നിള മറ്റൊരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. വലത് വശം വെട്ടത്ത് രാജാവും ഇടത് വശം ഷാബന്തർ കോയയേയും നിലപാട് തറയിൽ നിർത്തി പെരുമാൾ സമ്മാനിച്ച വാൾ നവാമു കുന്ദനെ മൂന്ന് തവണ വെച്ച് വണങ്ങുന്ന സാമൂതിരിയുടെ നിലപാട് തറയിലെ രംഗമാണ്

1 st paragraph

ചരിത്രമായി പുനരാവിഷ്ക്കരിക്കപ്പെട്ടത്. ഇതിലൂടെ നൂറ്റാണ്ടുകളായി മലയാള മണ്ണിൽ നിലനിന്നുവന്നിരുന്ന മത മൈത്രിയും ദേശ സ്നേഹവുമാണ് ഓർമ്മിക്കപ്പെട്ടത്. സാമൂതി വേഷമണിഞ്ഞ് ഉള്ളാട്ടിൽ രവീന്ദ്രനും വെട്ടത്ത് രാജാവായി സതീഷൻ കളിച്ചാ ത്തും ഷാ ബന്തർ കോയയായി നടുവട്ടം വാരിജാക്ഷനും വേഷമിട്ടു. അംഗരക്ഷകരായി ആയുധമേന്തിയ കളരിപ്പയറ്റ് അസോസിയോഷൻ പ്രവർത്തകരും അണിനിരന്നു.

 

വാദ്യമേളങ്ങളുടെയും മുത്തു കുടകളുടെയും അകമ്പടിയോടെ തിരുന്നാവായ മാമാങ്ക നഗരിയിൽ നിന്ന് തുടങ്ങിയ നിലപാട് എഴുന്നള്ളിപ്പ് തായത്ത കടവിൽ പ്രത്യേകം തയ്യാറാക്കിയ നിലപാട് തറയിൽ സമാ

2nd paragraph

പിച്ചു. തുടർന്ന് മലബാർ ദേവസ്വം ബോർഡ് മുൻ മെമ്പർ മധുസൂദനൻ മാമാങ്ക തീ ദീപം കൊളുത്തി. കേരള പ്രാദേശിക ചരിത്ര പഠന സമിതി പ്രസിഡൻ് കെ.സി.അബ്ദുള്ള മാമാങ്ക സ്മൃതി ഭാഷണം നടത്തി. ചങ്ങമ്പള്ളി ഉമ്മർ ഗുരുക്കൾ, എം കെ സതിഷ് ബാബു, ടി വേലായുധൻ, സത്യ നാഥൻ, അയ്യപ്പൻ കുറുമ്പത്തൂർ, സോളമൻ കളരിക്കൽ, ഹനീഫ ഗുരുക്കൾ, മുജീബ് റഹ്മാൻ, എം എസ് ഉണ്ണികൃഷ്ണൻ, പി അബ്ദുറസാക്ക്, എം അസ്ലം എന്നിവർ സംസാരിച്ചു. പുത്തനത്താണി സി.പി.എ ആർട്സ് കോളേജിലെ ട്രാവൽ ആന്റ് ടൂറിസം വിദ്യാർത്ഥികളുടെ മാമാങ്കം ടൂറിസം ഇന്നത്തെ പ്രാ ധാന്യം എന്ന വിഷയത്തിൽ ചർച്ചയും നടന്നു.

റി എക്കൗ പ്രസിഡന്റ് റഷീദ് പുവ്വത്തിങ്കൽ അധ്യക്ഷത വഹി ച്ചു. ലത്തീഫ് കുറ്റിപ്പുറം, കെ കെ റസാക്ക് ഹാജി, മുളക്കൽ മുഹമ്മദാലി, കെ പി അലവി നേതൃത്വം നൽകി.

ഇന്ന് വൈകീട്ട് നാലര മണിക്ക് തിരുന്നാവായ വില്ലേജിൽ നിന്നും മാമാങ്ക സ്മൃതിയാത്രയും ജില്ല കളരി പയറ്റ് പ്രദർശനത്തോടെ മാമാങ്ക മഹോത്സവം സമാപിക്കും.