
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ മുളകുപൊടി എറിഞ്ഞ് വീട്ടമ്മയുടെ സ്വർണം കവരാൻ ശ്രമം. അടുക്കളയിലെ വാഷ്ബേസിനില്‍ പാത്രങ്ങള്‍ കഴുകുന്നതിനിടെ ജനാലയുടെ ഗ്രില്ലിനിടയിലൂടെ ആയിരുന്നു ആക്രമണം.പേരാമ്പ്ര സ്വദേശി റമീസയ്ക്കും രണ്ട് വയസുകാരി മകള്‍ക്കും നേരെയാണ് മുളകുപൊടി എറിഞ്ഞത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് അക്രമം നടന്നത്. ഇരുവരും ബഹളം ഉണ്ടാക്കിയതോടെ മുളകുപൊടി എറിഞ്ഞയാള്‍ ഓടി രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോള്‍ റമീസയും രണ്ട് വയസുകാരി മകളും ഉമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. റമീസയും മകളും സ്വർണാഭരണങ്ങള്‍ ധരിച്ചിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പേരാമ്പ്ര പൊലീസ് സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
