Shobhika

കോറാട് ജി.എം.എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു

താനൂർ കോറാട് ജി.എം.എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായിക – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.

1 st paragraph

വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം പുതുതലമുറയുടെ ആവശ്യമാണെന്നും വിദ്യാഭ്യാസ മേഖല സമ്പദ് മേഖലയായി വളർന്ന സാഹചര്യത്തിൽ പഠനേതര വിഷയങ്ങൾക്കും സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം ജനകീയമായി നടന്നുവന്ന കാലഘട്ടം കൂടിയാണ് ഇത്. വിദ്യാഭ്യാസ രംഗത്ത് 10000 കോടി രൂപയുടെ വികസനമാണ് ഇടതുപക്ഷ സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കിയത്. ഏഴ് ലക്ഷം പേർക്ക് കേരളത്തിനകത്തു തന്നെ തൊഴിൽ നൽകാനും സർക്കാരിനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ ഏഴു സ്കൂളുകൾക്ക് നാലു കോടി രൂപ സർക്കാർ വകയിരുത്തിയതിൽ ഉൾപ്പെട്ട സ്കൂൾ കെട്ടിടമാണിത്. നിലവിലുള്ള സ്കൂൾ കോംപൗണ്ടിൽ 165 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടം രണ്ട് നിലകളിലായാണ് നിർമിക്കുക. 6.10×6.10 വിസ്തൃതിയിലുള്ള രണ്ട് ക്ലാസ്സ്‌ മുറികളും ഗോവണിയുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

2nd paragraph

ചടങ്ങിൽ ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സക്കീന കുന്നത്ത് അധ്യക്ഷയായിരുന്നു. ഹെഡ്മിസ്ട്രസ് എൻ.ഷീബ സ്വാഗതം ആശംസിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഗോപൻ മുക്കുളത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സവിത ചുള്ളിയത്ത്, ഒഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മുളന്തല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സുഫീല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ ഊരോത്തിയിൽ, വികസന സ്റ്റാൻഡിങ് ചെയർമാൻ സമീറ, പി.ടി.എ പ്രസിഡണ്ട് പി. ഹാരിസ്, എം.പി.ടി.എ പ്രസിഡന്റ് ഇ.പി ജസീന, തുടങ്ങി തദ്ദേശസ്ഥാപന പ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.