തിരൂർ തുഞ്ചൻ കോളേജിന് കെട്ടിട നിർമ്മാണത്തിന് 10കോടി 40 ലക്ഷം രൂപ ; ടെണ്ടർ നടപടികൾ പൂർത്തിയാക്കി കുറുക്കോളി മൊയ്തീൻ എം.എൽ.എ

തിരൂർ : തുഞ്ചൻ സ്മാരക ഗവൺമെൻറ് കോളേജിൽ കെട്ടിട നിർമ്മാണത്തിന് വേണ്ടി കിഫ്ബി പത്ത് കോടി നാല്പത് ലക്ഷത്തി അറുപത്തിരണ്ടായിരത്തി മുന്നൂറ്റിയമ്പത്തൊമ്പത് രൂപ അനുവദിച്ചതായി എം.എൽ.എ കുറുക്കോളി മൊയ്തീൻ അറിയിച്ചു. പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായതായും എം.എൽ.എ അറിയിച്ചു.

തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻറ് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി വിവിധ പദ്ധതികൾ സമർപ്പിച്ചതിന്റെ ഭാഗമായിട്ടാണ് അനുവദിച്ച ഫണ്ട് ആണിത്. കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വളരെ വലിയ സഹായകമാകും ഈ കെട്ടിടത്തിന്റെ നിർമ്മാണം.
